Today: 02 May 2025 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം ഭക്തിനിര്‍ഭരമായി
Photo #1 - Germany - Otta Nottathil - 40th_friday_neviges_april_11_germany_cologne_syro_malabar_community
Photo #2 - Germany - Otta Nottathil - 40th_friday_neviges_april_11_germany_cologne_syro_malabar_community
നേവിഗസ്: മദ്ധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നേവിഗസില്‍ കൊളോണിലെ സീറോ മലബാര്‍ സമൂഹം നടത്തിയ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം പൂര്‍വാധികം ഭംഗിയായി.

ഏപ്രില്‍ 11 ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് നേവിഗസിലെ മരിയന്‍ കത്തീഡ്രലിന്റെ താഴ്വരയില്‍ക്കൂടി നടത്തിയ ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയോടെ ആചരണത്തിന് തുടക്കമായി. ഇന്‍ഡ്യന്‍ കമ്യൂണിറ്റി വികാരി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐയ്ക്കൊപ്പം ജര്‍മനിയില്‍ ജോലിയ്ക്കും പഠനത്തിനുമായെത്തിയ യുവജനങ്ങള്‍ സജീവമായി കുരിശിന്റെ വഴിയ്ക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് മരിയന്‍ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ റോമില്‍ ഉപരിപഠനം നടത്തുന്ന ഫാ.ലിസ്ററണ്‍ ഒലക്കേങ്കില്‍ സിഎംഐ
മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ തോമസ് ചാലില്‍ സിഎംഐ, ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ, ഫാ.ഡിറ്റോ സുപ്രത്ത് സിഎംഐ (മിലാന്‍), എംസിബിഎസ് സഭാംഗം ഫാ. ടോം കൂട്ടുങ്കല്‍ എന്നിവര്‍ എന്നിവര്‍ സഹകാര്‍മ്മികരായി. സിസ്റേറഴ്സും യുവജനങ്ങളും നടത്തിയ ഗാനാലാപനം ശുശ്രൂഷകള്‍ക്ക് ഭക്തിസാന്ദ്രത പകര്‍ന്നു.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും ആഹന്‍, എസ്സന്‍ എന്നീ രൂപതകളിലെയും സീറോ മലബാര്‍ സമൂഹം പങ്കെടുത്ത കുരിശിന്റെ വഴിയ്ക്കും മറ്റു ചടങ്ങുകള്‍ക്കും കൊളോണ്‍ ആസ്ഥാനമായ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയിലെ സെന്റ് മാര്‍ട്ടിന്‍ ബെര്‍ഗിഷസ്ലാന്റ് ഷ്വെല്‍മ് കുടുംബ കൂട്ടായ്മയാണ് ആതിഥേയത്വം വഹിച്ചത്. ഇന്‍ഡ്യന്‍ രീതിയിലുള്ള ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

തിരുക്കര്‍മ്മാചരണത്തില്‍ പങ്കെടുത്തവര്‍ക്ക് കുടുംബകൂട്ടായ്മ പ്രസിഡന്റ് മേഴ്സി തടത്തില്‍ നന്ദി പറഞ്ഞു. മേഴ്സിയുടെ നേതൃത്വത്തില്‍ മേരിമ്മ അത്തിമൂട്ടില്‍, അമ്മിണി മണമയില്‍, പുഷ്പ്പ ഇലഞ്ഞിപ്പിള്ളി, ബ്ളസി ആന്റണി, അലീന അല്‍ഫോന്‍സ്, ഡെറിന്‍ ബെന്നി, എബി ടോം, നെല്‍സന്‍ ജോസ്, അലന്‍ സഖറിയ, ആല്‍വിന്‍ സാജു എന്നിവര്‍ പരിപാടികളുടെ നടത്തിപ്പില്‍ പങ്കാളികളായി. ആണ്ടുതോറും നടത്തിവരാറുള്ള ആചരണത്തില്‍ നിരവധി സന്യാസിനികള്‍ ഉള്‍പ്പടെ ഏതാണ്ട് ഇരുനൂറിലധികം പേര്‍ പങ്കെടുത്തു.

മദ്ധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മരിയന്‍ ഡോം എന്നറിയപ്പെടുന്ന നേവിഗസ് കൊളോണ്‍ അതിരൂപതയുടെ കീഴിലാണ്.
- dated 16 Apr 2025


Comments:
Keywords: Germany - Otta Nottathil - 40th_friday_neviges_april_11_germany_cologne_syro_malabar_community Germany - Otta Nottathil - 40th_friday_neviges_april_11_germany_cologne_syro_malabar_community,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
spd_party_accepted_new_merz_coalition_germany_2025
ജര്‍മനിയില്‍ മെര്‍സ് സര്‍ക്കാരിന് എസ്പിയുടെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
may_day_celebrations_germany_incidents
മെയ് ദിനത്തില്‍ ജര്‍മനിയില്‍ സംഭവ പരമ്പര Recent or Hot News
തുടര്‍ന്നു വായിക്കുക
Tribute_to_Pope_Francis_Karmmapadhathile_Karunyam_releasing_May_3_2025
ട്രിബ്യൂട്ട് ടു പോപ്പ് ഫ്രാന്‍സിസ് സംഗീത ആല്‍ബം "കര്‍മ്മപഥത്തിലെ കാരുണ്യം" മെയ് മൂന്നിന് റിലീസ് ചെയ്യും Recent or Hot News
തുടര്‍ന്നു വായിക്കുക
germany_changes_may_2025
മേയില്‍ ജര്‍മനിയെ കാത്തിരിക്കുന്ന മാറ്റങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ലോകത്തെ അന്ധാളിപ്പിച്ച ഡൊണാള്‍ഡ് ട്രംപിന്റെ 100 ദിനങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
st_joseph_fest_syro_malabar_community_cologne_2025
കൊളോണില്‍ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ മെയ് ഒന്നിന്
തുടര്‍ന്നു വായിക്കുക
ലുഫ്താന്‍സ ഓണ്‍~ബോര്‍ഡ് വില്‍പ്പന അവസാനിപ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us